ഇന്ത്യയുടെ യുവ വാഗ്ദാനമായ റിഷഭ് പന്തിനെ 2019 വേള്‍ഡ്കപ്പ് ടീമിലുള്‍പ്പെടുത്താന്‍ പ്ലാനുണ്ടെന്ന് ബിസിസിഐ സെലക്ഷന്‍ ചെയര്‍മാന്‍ എംസ്‌കെ പ്രസാദ്.
വരുന്ന ഏകദിന മത്സരങ്ങള്‍ക്കുള്ള ടീമില്‍ പന്തിന് ഇടം കൊടുക്കാതിരുന്നത് വര്‍ക്ക്‌ലോഡ് കാരണമാണെന്നും എംസ്‌കെ പ്രസാദ് പറഞ്ഞു. പന്തിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തതിരുന്നതിനെക്കുറിച്ച് ആരാധകരോക്ഷം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലുള്ള മുതിര്‍ന്ന വിക്കറ്റ് കീപ്പര്‍മാര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന പന്ത് മികച്ച ഒരു പ്ലേയര്‍ ആണെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനിയും നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്നും എംഎസ്‌കെ പറഞ്ഞു നിര്‍ത്തി. വേള്‍ഡ്കപ്പിനായി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത മൂന്നു കീപ്പര്‍മാരും മികച്ച പ്രകടനമാണ് കാഴ്ച്ചവയ്ക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.