സ്ലെഡ്ജിംഗിനു വിട; ടിം പെയ്‌ന്റെ കുടുംബത്തോടൊപ്പം റിഷഭ് പന്ത്; കാരണം ഇതാണ്

ന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓസീസ് നായകന്‍ ടിം പെയ്‌നും തമ്മിലുള്ള വാക്ക് യുദ്ധമായിരുന്നു ഇന്ത്യ-ഓസിസ് പരമ്പരയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം. പരമ്പരയില്‍ ഇരുവരും ഒരു പരിധിയുമില്ലാതെ പലതവണ വാക്കുകള്‍ കൊണ്ട് പോരടിച്ചത് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഒരു മയവുമില്ലാതെയായിരുന്നു പരമ്പരകള്‍ക്കിടയില്‍ ഇരുവരും സ്ലെഡ്ജിംഗിലൂടെ ഏറ്റുമുട്ടിയത്. എന്നാലിപ്പോഴിതാ ആ വാക്‌പോരാട്ടമൊക്കെ സൗഹൃദത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ടിം പെയ്‌ന്റെ കുട്ടികള്‍ക്കും ഭാര്യക്കുമൊപ്പം ഫോട്ടോക്ക് പോസ് ചെയ്താണ് റിഷഭ് ഈ സൂചന നല്‍കുന്നത്.

പെയ്‌ന്റെ ഭാര്യ ബോണിക്കും രണ്ട് മക്കള്‍ക്കുമൊപ്പം പന്ത് നില്‍ക്കുന്ന ചിത്രം ഐസിസിയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം നിമിഷ നേരങ്ങള്‍ കൊണ്ട് വൈറലായി മാറുകയും ചെയ്തു. ചിത്രത്തിന്റെ ക്യാപ്ഷനാണ് ആരാധകരെ കൂടുതല്‍ രസിപ്പിച്ചത്.

ടിം പെയ്ന്‍ ബോക്‌സിംഗ് ഡേ ടെസ്റ്റിനിടെ റിഷഭ് പന്തിനോട്: നിനക്ക് കുട്ടികളെ നോക്കാന്‍ അറിയുമോ, ഞാന്‍ ഭാര്യയെയും കൂട്ടി സിനിമക്ക് പോയാല്‍ കുട്ടികളെ നീ നോക്കുമോചലഞ്ച് ആക്‌സപ്റ്റഡ്..ഇതായിരുന്നു ഐസിസി നല്‍കിയ ക്യാപ്ഷന്‍. ഏതായാലും ഈ പുതിയ സൗഹൃദം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍.

Top