മെല്‍ബണ്‍: താരങ്ങല്‍ തമ്മിലുള്ള അടിപിടികളും കടുത്ത ഭാഷയിലുള്ള സ്ലെഡ്ജിങ്ങുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്രാവശ്യത്തെ ഇന്ത്യ-ഓസിസ് പരമ്പര. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തുടങ്ങിവെച്ച സ്ലെഡ്ജിങ്ങ് യാതൊരു കുറവും കൂടാതെ കളിയില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ് താരങ്ങള്‍.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഓസിസ് താരം നടത്തിയ ഒരു കടുത്ത ഭാഷയിലുള്ള സ്ലെഡ്ജിങ്ങിന് റിഷഭ് പന്ത് ഇരയാവുകയുണ്ടായി. പരമ്പരയുടെ തുടക്കത്തില്‍ ഓസിസ് താരം പാറ്റിനു നേരെ റിഷഭ് തൊടുത്തു വിട്ട സ്ലെഡ്ജിങ്ങിന് പകരമായിരുന്നു കഴിഞ്ഞ ദിവസത്തെ സ്ലെഡ്ജിങ്ങ്.
എന്നാല്‍ ഇപ്പോളിതാ പണിക്ക് മറുപണി എന്നോണം തന്നെ സ്ലെഡ്ജ് ചെയ്ത പെയ്‌നിന് റിഷഭ് തിരിച്ച് പണി കൊടുത്തു എന്ന വാര്‍ത്തയാണ് മെല്‍ണില്‍ നിന്ന് വരുന്നത്. 135ന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരിക്കെയാണ് പെയ്ന്‍ ക്രീസിലേക്കെത്തുന്നത്. പന്ത് പിന്നെ വെറുതെ വിട്ടില്ല, ‘താല്‍കാലിക ക്യാപ്റ്റനെ കുറിച്ച് നിങ്ങള്‍ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ..?’ എന്ന് ചോദിച്ചാണ് പന്ത് തുടങ്ങിയത്. ‘നമുക്കിന്നൊരു സ്‌പെഷ്യല്‍ കേസുണ്ട്. ഇത് ഇദ്ദേഹത്തിന്റെ സ്‌പെഷ്യല്‍ ഇന്നിങ്‌സാണ്. ക്യാപ്റ്റന്റെ ഉത്തരവാദിത്തമൊന്നും ഇയാള്‍ക്കില്ല. എല്ലായ്‌പ്പോഴും ഒളിച്ചോടുന്ന പ്രകൃതമാണ് ഇയാളുടേത്.’ ‘ഇയാള്‍ ഒരുപാട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. അത് മാത്രമാണ് അയാള്‍ക്ക് ചെയ്യാന്‍ കഴിയുക. സംസാരം മാത്രം.’ എന്നുംപന്ത് പറയുന്നുണ്ടായിരുന്നു.
SOUND ON ?
You know what Tim Paine had to say to Rishabh Pant. Now, here's what Pant had to say in return. ??
Who had the better banter? ?#ChhodnaMat #AUSvIND #SPNSports pic.twitter.com/jWfQPl85Sr
— SPN- Sports (@SPNSportsIndia) December 29, 2018
എന്തായാലും പന്തിന്റെ സ്ലെഡ്ജിങ്ങ് ഫലം കണ്ടു. അധികം വൈകാതെ തന്നെ പെയ്ന്‍ പന്തിന് ക്യാച്ച് നല്‍കി മടങ്ങി. 26 റണ്‍സ് മാത്രമായിരുന്നു പെയ്‌നിന്റെ സമ്പാദ്യം.
കഴിഞ്ഞ ദിവസം പന്ത് ബാറ്റിങ്ങിന് എത്തിയപ്പോള്‍ ധോണിയുടെ പേര് ഉപയോഗിച്ച് പെയ്‌ന് പന്തിനെ കടുത്ത ഭാഷയില്‍ സ്ലെഡ്ജ് ചെയ്തിരുന്നു.