മുംബൈ: ഐപിഎലില്‍ കിരീടം നേടുകയെന്നതാണ് പ്രധാനമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഋഷഭ് പന്ത്. ആദ്യ പാദത്തിലെ മികവ് തുടരാനാവുമെന്ന് പ്രതീക്ഷയുണ്ടെന്നും അതുവഴി കിരീടനേട്ടത്തിലെത്താനാവുമെന്നും പന്ത് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ന് മുതൽ ആണ് ഐപിഎല്‍ രണ്ടാം പാദ മത്സരങ്ങള്‍ക്ക് യുഎഇയില്‍ തുടക്കമാവുക. ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായ് ഇന്റനാഷണല്‍ സ്റ്റേഡിയത്തില്‍ വച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലാണ് മത്സരം.
‘തീര്‍ച്ചയാലും കിരീടം നേടുകയെന്നതാണ് പ്രധാന ലക്ഷ്യം. പക്ഷേ, പ്രക്രിയയില്‍ ഞങ്ങള്‍ ശ്രദ്ധ ചെലുത്തും. ആദ്യ പാദത്തില്‍ ചെയ്ത കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ആവര്‍ത്തിക്കാനാവും. ഈ വര്‍ഷം കിരീടം സ്വന്തമാക്കാന്‍ സാധിക്കുമെന്ന് കരുതുന്നു.”- പന്ത് പറഞ്ഞു.