തിരുവന്തപുരം:സംസ്ഥാനത്ത് ലഹരി മരുന്ന് കച്ചവടം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വിവരങ്ങള്‍ രഹസ്യമായി വാട്‌സ് ആപ്പ് വഴി കൈമാറണമെന്ന അഭ്യര്‍ഥനയുമായി എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. തനിക്ക് നല്‍കുന്ന എല്ലാ വിവരങ്ങളും രഹസ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ഈ സന്ദേശം വിവധ സംഘടനാ ഗ്രൂപ്പുകളിലേയ്ക്കും പരമാവധി ഷെയര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഋഷിരാജ് സിങിന്റെ സന്ദേശം
പ്രിയപ്പെട്ട സുഹൃത്തേ, ഇതാ എന്റെ സ്വന്തം വാട്‌സാപ് നമ്പര്‍ 9048044411. ഈ നമ്പര്‍ എല്ലാ സ്‌കൂള്‍, കോളജ്, റസിഡന്റ്‌സ് അസോസിയേഷന്‍, ഗ്രന്ഥശാല, കലാ-കായിക സംഘടനകള്‍, എന്‍എസ്എസ്, എന്‍സിസി, ചാരിറ്റബിള്‍ ട്രസ്റ്റ്, കുടുംബശ്രീ, പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ പരമാവധി പ്രചരിപ്പിക്കുക. ഏതെങ്കിലും തരത്തിലുള്ള ലഹരി ഉല്‍പന്നങ്ങള്‍, കഞ്ചാവ്, വ്യാജമദ്യം, ഇതരസംസ്ഥാന വിദേശ മദ്യം തുടങ്ങിയവയുടെ ഉപയോഗം, വില്‍പന, വിതരണം, ഉത്പാദനം, ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കടത്ത് തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി ഈ വാട്‌സാപ് നമ്പര്‍ വഴി കൈമാറാം. എല്ലാ വിവരങ്ങളും രഹസ്യമായിരിക്കും.