rishi raj sing statement

തിരുവനന്തപുരം: അതിർത്തികളിലെ പ്രധാന ചെക്ക്‌പോസ്റ്റുകൾ ജൂൺ 27ന് മുമ്പ് കമ്പ്യൂട്ടർവത്കരിക്കാൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് നിർദ്ദേശം നൽകി.

ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്കായി വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകെട്ടി കിടക്കുന്ന ഇപ്പോഴത്തെ സ്ഥിതി ഒഴിവാക്കാനാണ് കമ്പ്യൂട്ടർവത്കരണം.

ഇന്നലെ പുലർച്ചെ ഒരു മണിമുതൽ ആര്യങ്കാവ് ചെക്ക്‌പോസ്റ്റിൽ നേരിട്ടു പരിശോധന നടത്തി സ്ഥിതിഗതികൾ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാഹനങ്ങൾ പരിശോധിച്ച് ഉദ്യോഗസ്ഥർ രസീത് എഴുതികൊടുക്കുകയാണ് പതിവ്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ അതിർത്തിവഴി സ്പിരിറ്റുകടത്തിയതിന് കേസുകളൊന്നുമൊടുത്തിട്ടില്ലെന്ന് രേഖകൾ പരശോധിച്ചതിൽ കണ്ടെത്തി. സ്പിരിറ്റുകടത്ത് സംബന്ധിച്ച് രഹസ്യാന്വേഷണം നടത്തി ചെക്ക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ വിവരശേഖരണം നൽകാൻ ജോയിന്റ് എക്‌സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

ഒരു മാസത്തിനകം ആവശ്യമായ രഹസ്യ വിവരങ്ങൾ നൽകിയില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കും. സ്‌ക്വാഡിലുള്ള ഉദ്യോഗസ്ഥരെ മഫ്തിയിൽ ചരക്കു ട്രക്കുകളിൽ കയറ്റി വിട്ട് കാര്യങ്ങൾ നിരീക്ഷിച്ച ശേഷമായിരുന്നു മിന്നൽ പരിശോധന. ചെക്ക് പോസ്റ്റുകളിലെ പരിശോധന വരും ദിവസങ്ങളിലും തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Top