Rishi Raj Singh Kerala Excise Commissioner

തിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് കമ്മീഷണറായി ഋഷിരാജ്‌സിംങ് ചുമതലയേറ്റു. ജയില്‍ ഡിജിപി ആയിരുന്ന സിംങിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം പോലീസ് തലപ്പത്ത് നടത്തിയ രണ്ടാമത്തെ വലിയ അഴിച്ചുപണിയിലാണ് ഋഷിരാജ് സിംങിനെ എക്‌സൈസ് കമ്മീഷണറാക്കാന്‍ തീരുമാനിച്ചത്.

ഇതോടൊപ്പം സ്റ്റേറ്റ് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ എഡിജിപിയായിരുന്ന ആര്‍. ശ്രീലേഖയെ ഇന്റലിജന്‍സ് എഡിജിപിയാക്കാനും തീരുമാനിച്ചിരുന്നു.

സംസ്ഥാന പോലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റയെയും വിജിലന്‍സ് ഡയറക്ടറായി ഡോ. ജേക്കബ് തോമസിനെയും നിയമിച്ചതായിരുന്നു പോലീസ് തലപ്പത്തെ ആദ്യ അഴിച്ചുപണി.

Top