ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രാന്‍സ്ജെന്‍ഡേഴ്സിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമാകുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലെ സമാപന പ്രസംഗത്തിലാണ് ലിംഗ സംവാദത്തെക്കുറിച്ചുള്ള തന്റെ നിലപാട് പങ്കുവെച്ചത്.
‘പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. ആളുകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏത് ലൈംഗികതയിലും സ്വീകരിക്കാനാകുമെന്ന് വിശ്വസിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല. പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണ്. അത് മനസ്സിലാക്കാന്‍ സാമാന്യബോധം മതി -ഋഷി സുനക് പറഞ്ഞു.
സുനകിന്റെ പരാമര്‍ശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യത്തെ ഏഷ്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയായതില്‍ അഭിമാനിക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു. യു.കെ വംശീയ രാജ്യമല്ലെന്നതിന് തെളിവാണ് തന്റെ സ്ഥാനലബ്ധിയെന്നും അദ്ദേഹം പറഞ്ഞു.