തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. അനില്‍ കാന്തിനെ ബറ്റാലിയന്‍ എഡിജിപിയായും ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയായും നിയമിച്ചു. ഫയര്‍ഫോഴ്‌സ് മേധാവിയായി ലോക്‌നാഥ് ബഹ്‌റയെയും നിയമിച്ചു.
സര്‍ക്കാരുമായി ഭിന്നതയിലായ ജേക്കബ് തോമസിന് പകരമായാണ് അനില്‍കാന്തിനെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കിയത്. വിന്‍സന്‍ എം പോള്‍ ഒഴിഞ്ഞ വിജിലന്‍സ് മേധാവി സ്ഥാനത്തേക്ക് ഉത്തരമേഖല എ.ഡി.ജി.പി എന്‍.ശങ്കര്‍റെഡ്ഡിയെ നിയമിച്ചിരുന്നു. ആംഡ് ബറ്റാലിയന്‍ എഡിജിപിയായിരുന്ന ഋഷിരാജ് സിങ്ങിന് വിന്‍സന്‍ എം പോള്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്.
അതേസമയം, ഫയര്‍ഫോഴ്‌സ് മേധാവി നിയമനത്തില്‍ പ്രതിഷേധിച്ച് ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിക്കുമെന്ന വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. ജയില്‍ ഡിജിപി സ്ഥാനത്ത് നിന്നാണ് ലോക്‌നാഥ് ബെഹ്‌റയെ ഫയര്‍ഫോഴ്‌സ് മേധാവി സ്ഥാനത്ത് നിയമിച്ചത്.