ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് റിഷിരാജ് സിങ്ങ്

gnpc

കൊച്ചി : മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് എക്‌സൈസ് കമ്മീഷണര്‍ റിഷിരാജ് സിങ്ങ്.

38 അഡ്മിന്‍മാരും ഒളിവിലാണ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ വിദേശത്താണ്. കോടതി വഴിയും സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയും ഇയാളെ പിടികൂടാനും ശ്രമിക്കുന്നുണ്ടെന്നും റിഷിരാജ് സിങ്ങ് അറിയിച്ചു.

അതേസമയം ജിഎന്‍പിസിക്കെതിരെ നേമം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഗ്രൂപ്പിന്റെ അഡ്മിനായ അജിത് കുമാറിന്റെ ഭാര്യ വിനീതയെ പ്രതി ചേര്‍ത്തിട്ടില്ലെന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നു.

ഫേസ്ബുക്ക് വഴി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ ഗ്രൂപ്പിനെതിരേ എക്‌സൈസും പൊലീസും കേസെടുത്തിരുന്നു. ഇതേതുടര്‍ന്നു വിനീത മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കി.

എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യം വേണമെന്ന മറ്റൊരു ഹര്‍ജിയും വിനീത നല്‍കിയിട്ടുണ്ട്. എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയാണ് വിനീത.

Top