തിരുവനന്തപുരം : ചെക്ക്‌പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ്‌സിംങ്. ജനങ്ങള്‍ക്ക് നേരിട്ട് തന്നെ പരാതി അറിയിക്കാനുള്ള സംവിധാനം ഉണ്ടാകുമെന്നും എല്ലാ ജില്ലകളിലും രണ്ട് മാസത്തിനകം നേരിട്ട് സന്ദര്‍ശിച്ച് പരാതികള്‍ സ്വീകരിക്കുമെന്നും ഋഷിരാജ് സിംങ് പറഞ്ഞു.
സര്‍ക്കാരിന്റെ മദ്യനയത്തില്‍ തന്നെ ഉറച്ച് നിന്നുകൊണ്ട് തന്നെയായിരിക്കും നേതൃത്വം നല്‍കുക. ആദിവാസി മേഖലകളിലെ വാറ്റിന്റെയും സ്പിരിറ്റിന്റെയും ഉപഭോഗം തടയാന്‍ സേനയെ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്‌സൈസ് കമ്മീഷണറായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജയില്‍ ഡിജിപി ആയിരുന്ന സിംഗിനെ കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ എക്‌സൈസ് കമ്മീഷണറായി നിയമിച്ചത്.