ഗുജറാത്ത് ലയണ്‍സിനെതിരെ റൈസിങ് പുണെ സൂപ്പര്‍ജയന്റിന് അഞ്ച് വിക്കറ്റ് ജയം

പുണെ: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ റൈസിങ് പുണെ സൂപ്പര്‍ജയന്റിന് അഞ്ച് വിക്കറ്റ് വിജയം.

19.5 ഓവറില്‍ 161 റണ്‍സെന്ന ഗുജറാത്തിന്റെ നേട്ടത്തെ പിന്തുടര്‍ന്ന പുണെ 19.5 ഓവറില്‍ 167 റണ്‍സെടുത്തു. പുണെയ്ക്ക് വേണ്ടി ബെന്‍ സ്റ്റോക്സ് 63 പന്തില്‍ 103 നേടിയതാണ് വിജയത്തിലെത്തിച്ചത്. ഒരു ബോള്‍ ശേഷിക്കെയാണ് ജയം.

അഞ്ചാം പന്തില്‍ ഡാനിയെല്‍ ക്രിസ്റ്റ്യന്റെ സിക്സ് പുണയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. എട്ട് പന്തില്‍ 17 റണ്‍സാണ് ക്രിസ്റ്റ്യന്‍ നേടിയത്. ടോസ് നേടിയ പുണെ ഗുജറാത്ത് ലയണ്‍സിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഗുജറാത്തിന്റെ ബേസില്‍ തമ്പി നാല് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തു. 2.5 ഓവര്‍ എറിഞ്ഞ ജയിംസ് ഫോക്നര്‍ 30 റണ്‍സും വിട്ടുകൊടുത്തു.

Top