ഫ്രാന്‍സില്‍ വെള്ളപ്പൊക്ക ഭീഷണി ; പാരീസ് മേഖലയിൽ നിന്ന് 1,500 പേരെ മാറ്റിപ്പാർപ്പിച്ചു

PARIS

പാരീസ് : ഫ്രാന്‍സില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ തലസ്ഥാനമായ പാരീസ് ഉള്‍പ്പെടെയുളള പല നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയില്‍. പാരീസ് മേഖലയിൽ നിന്ന് അധികൃതർ 1,500 പേരെ മാറ്റിപ്പാർപ്പിച്ചു.രാജ്യത്തിന്റെ വടക്ക് കിഴക്ക് മേഖലകളിലെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.

നിലവിൽ പാരീസിലെ നദികളില്‍ നിന്ന് വെള്ളം നടപ്പാതകളിലേയ്ക്ക് കയറുന്നുണ്ട്. ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.1910-ൽ പാരീസിലെ ജലനിരപ്പ് 8.65 മീറ്ററിലായി ഉയർന്നു. എന്നാൽ അന്ന് ആളപായങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.

Top