ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരാന്‍ സാധ്യത; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം

ചാലക്കുടി: ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അടുത്ത നാല് മണിക്കൂറിനകം ഒന്നരയടിയോളം ജലനിരപ്പ് ഉയരുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പല പ്രദേശങ്ങളും വെള്ളത്തിനടിയിലായ സാഹചര്യത്തില്‍ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ചാലക്കുടിയിലും കൊടകരയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ചാലക്കുടി പട്ടണത്തില്‍നിന്നും എറണാകുളത്തേക്കുള്ള ദേശീയപാത മാത്രമേ ഗതാഗത യോഗ്യമായുള്ളൂ. ഉള്‍നാടന്‍ പാതകള്‍ വെള്ളംകയറിയ നിലയിലാണുള്ളത്.

Top