ബംഗാള്‍: പാര്‍ട്ടിവിരുദ്ധ പരാമര്‍ശം നടത്തിയ ഋതബ്രതാബ് ബാനര്‍ജി എംപിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി.
ബംഗാള്‍ സിപിഎം നേതൃത്വത്തിന്റേതാണ് തീരുമാനം.
സിപിഎം കേന്ദ്രനേതൃത്വത്തിനെതിരെ ഋതബ്രതാ ബാനര്‍ജി എംപി പരസ്യമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
സീതാറാം യെച്ചൂരിയെ രാജ്യസഭയിലേക്ക് വീണ്ടും അയക്കാത്തതിന് കാരണം പ്രകാശ് കാരാട്ടും ഭാര്യ ബൃന്ദ കാരാട്ടുമാണെന്നും എംപി ആരോപിച്ചിരുന്നു.
ആഡംബര ജീവിതം നയിച്ചതിന് നിലവില്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഷനിലായിരുന്നു ഋതബ്രതാ ബാനര്‍ജി.