ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് ഡയറക്ടര്‍ ജനറല്‍ റിവാ ഗാംഗുലി ദാസിനെ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായി നിയമിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന ഇറക്കിയത്. 1986 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് റിവാ ഗാംഗുലി. ബംഗ്ലാദേശ് ഹൈക്കമ്മീഷണര്‍ ഹര്‍ഷ് വര്‍ധനു പകരക്കാരനായാണ് റിവാ ഗാംഗുലിയെ നിയമിച്ചത്.
ഹര്‍ഷ് വര്‍ധനെ യുഎസ് അംബാസിഡറായാണ് നിയമിച്ചത്. 1984 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനാണ് ഹര്‍ഷ് വര്‍ധന്‍. നവേജ് സര്‍നയ്ക്കു പകരക്കാരനായാണ് ഹര്‍ഷനെ നിയമിച്ചത്.