ഗംഗാ നദി മലിനമാക്കുന്നവര്‍ ജാഗ്രതൈ; കടുത്ത ശിക്ഷാവിധികളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗംഗാനദിയെ മലിനപ്പെടുത്തുന്നവര്‍ സൂക്ഷിക്കുക. അവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷാവിധികളാണ്. ഗംഗ ദേശീയ നദി ബില്‍ 2017 എന്നു പേരിട്ടിരിക്കുന്ന ബില്ലിന്റെ നിയമ നിര്‍മ്മാണത്തിലാണ് കേന്ദ്രസര്‍ക്കാര്‍.

ഗംഗ ദേശീയ നദി ബില്‍ അനുസരിച്ച് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയുമാണ് ശിക്ഷ. ഇതുപ്രകാരം ഗംഗാനദിയിലെ ജലം മലിനമാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, അനുവാദമില്ലാത്ത ജട്ടികള്‍ നിര്‍മിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നിയമലംഘനത്തിന്റെ പരിധിയില്‍ വരും.

ഗംഗാനദിയില്‍നിന്ന് ഒരു കിലോമീറ്റര്‍ വരെയുള്ള പോഷക നദികളടക്കമുള്ള പ്രദേശങ്ങള്‍ ‘ജലസംരക്ഷിത മേഖല’യായി പ്രഖ്യാപിക്കണമെന്ന് ബില്ലിന്റെ കരട് രൂപം തയ്യാറാക്കിയ ജസ്റ്റിസ് ഗിരിധര്‍ മാളവ്യ അധ്യക്ഷനായ സമിതി ശുപാര്‍ശചെയ്യുന്നു.

Top