കോപ്പ ലിബ്ര്ടഡോറേസ് ഫൈനലില്‍ റിവര്‍പ്ലേറ്റ് ലാറ്റിനമേരിക്കന്‍ ജേതാക്കള്‍

കോപ്പ ലിബ്ര്ടഡോറേസ് ഫൈനലില്‍ ബൊക്കെ ജൂനിയേഴ്‌സിനെ പരാജയപ്പെടുത്തി റിവര്‍പ്ലേറ്റ് ലാറ്റിനമേരിക്കന്‍ ജേതാക്കളായി. ബെര്‍ണാബ്‌യുവില്‍നടന്ന രണ്ടാം പാദ ഫൈനലില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് റിവര്‍പ്ലേറ്റ് ബൊക്കെയെ പരാജയപ്പെടുത്തിയത്.

ഇരുപാദങ്ങളിലുമായി 5-3 എന്ന സ്‌കോറിനാണ് റിവര്‍പ്ലേറ്റ് വിജയം കണ്ടത്. വിജയത്തോടെ യുഎഇയില്‍ നടക്കുന്ന ക്ലബ് ലോകകപ്പിലേക്ക് റിവര്‍പ്ലേറ്റ് യോഗ്യത നേടി.

44ആം മിനിറ്റില്‍ ബെനെഡെറ്റയിലൂടെ ബൊക്കെ ലീഡ് എടുത്തു. എന്നാല്‍ 68ആം മിനിറ്റില്‍ തന്നെ പ്രാറ്റോയിലൂടെ റിവര്‍ തിരിച്ചടിക്കുരകയായിരുന്നു. 109ആം മിനിറ്റില്‍ ക്വിന്റെറോയിലൂടെ റിവര്‍ നിര്‍ണായകമായ ലീഡ് എടുത്തു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍, 122ആം മിനിറ്റില്‍ മാര്‍ട്ടിനെസ് മൂന്നാം ഗോള്‍ നേടി റിവര്‍പ്ലേറ്റ് വിജയം ഉറപ്പിച്ചു.

Top