റിയാദില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. സൗദിയിലെ ദമ്മാമില്‍ നിന്നും ഉംറക്ക് പുറപ്പെട്ട രണ്ട് മലയാളി സ്ത്രീകളാണ് അപകടത്തില്‍ മരിച്ചത്. കോഴിക്കോട് ഓമശേരി സ്വദേശി പുത്തൂര്‍ മൂഴിപുറത്ത് ഷംസുദ്ദീന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഷംസുദ്ദീന്റെ ഭാര്യ റഹീനയും സഹോദരി നഫീസയുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു.
വാഹനാപകടം ഉണ്ടായത് റിയാദില്‍ നിന്നും മക്കയിലേക്കുള്ള റോഡില്‍ 350 കി.മി അകലെ വെച്ചാണ്. സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്.