അള്‍ജീരിയന്‍ മുന്നേറ്റനിര താരം റിയാദ് മഹ്‌റേസിനെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി. പുതിയ സീസണിലേക്കുള്ള ചൂവടു വയ്പ്പിന്റെ ആദ്യഭാഗ്യമായി വേണം മാഞ്ചസ്റ്ററിന്റെ ഈ തീരുമാനത്തെ കാണാന്‍. ലീസസ്റ്റര്‍ സിറ്റിയുടെ ഭാഗമായിരുന്നു ഈ സ്വപ്ന താരം.
അറുപതു ദശലക്ഷം യൂറോക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കിയ താരത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ രണ്ടു ദിവസത്തിനുളളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2015-16 സീസണില്‍ ലീസസ്റ്റര്‍ ഫുട്‌ബോള്‍ ലോകത്തെ അത്ഭുതപ്പെടുത്തി പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയപ്പോള്‍ അതിനു ചുക്കാന്‍ പിടിച്ച പ്രധാന താരങ്ങളിലൊരാളാണ് മെഹ്‌റസ്. അതിനു ശേഷം ബാഴ്‌സയടക്കമുള്ള ക്ലബുകള്‍ വിളിച്ചിട്ടും ഫോക്‌സസിനൊപ്പം തുടരാന്‍ മഹ്‌റസ് തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി മഹ്‌റസിനായി സമീപിച്ചപ്പോള്‍ നൂറു ദശലക്ഷം യൂറോയാണ് ഫോക്‌സസ് ആവശ്യപ്പെട്ടത്. ഇതോടെ സിറ്റി പിന്‍ വാങ്ങിയിരുന്നു. 180 മത്സരങ്ങളാണ് ലീസസ്റ്ററിനായി കളിച്ച താരം 48 ഗോളുകളാണ് നേടിയിട്ടുള്ളത്. തങ്ങളുടെ ടീമില്‍ ഇത്രയും നാള്‍ നിന്നതിന് ലീസസ്റ്റര്‍ സിറ്റി റിയാദ് മഹ്‌റേസിനോട് നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.