കൊറോണ; സൗദിയില്‍ പുതുതായി 24 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു

റിയാദ്: കൊറോണ വൈറസ് ലോകരാജ്യങ്ങളില്‍ ഭീതി വിതച്ച് പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ധാരാളം പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടും അവയെ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇപ്പോഴിതാ സൗദിയില്‍ പുതുതായി 24 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. സൗദി ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്‌.

ഇതോടെ സൗദിയില്‍ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 86 ആയി. 86ല്‍ ഒരാളുടെ രോഗം ഭേദമായി. ഫ്രാന്‍സില്‍ സന്ദര്‍ശനം നടത്തി തിരിച്ചെത്തിയ സൗദി വനിതയിലും ഇറ്റലിയിലേക്ക് യാത്ര ചെയ്ത പുരുഷനിലുമാണ് വൈറസ് സ്ഥിരീകരിച്ചത്.

നേരത്തെ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തവരുമായി ഇടപെട്ട ഏഴ് പേരെ കിഴക്കന്‍ പ്രവിശ്യയിലെ ആശുപത്രിയിലാണ്‌
പ്രവേശിപ്പിച്ചിരിക്കുന്നത്‌. അതോടൊപ്പം പുതുതായി രോഗം പിടികൂടിയവരില്‍ 14 ഈജിപ്തുകാരും ഒരു ബംഗ്ലാദേശ് പൗരനും നേരത്തെ മക്കയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ ബാധിച്ചവരുമായി ബന്ധം പുലര്‍ത്തിയവരാണ്. റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ അധികവും വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ യാത്ര ചെയ്തവരാണ്.

Top