24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് വാക്സിന്‍ വിതരണ കേന്ദ്രവുമായി റിയാദ്

റിയാദ്: റിയാദില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊവിഡ് വാക്സിന്‍ വിതരണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം. വാക്സിന്‍ സ്വീകരിക്കാന്‍ കൂടുതല്‍ ആളുകള്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

സ്വിഹതി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് വാക്സിന്‍ വിതരണം. ദിവസം, സമയം, വാക്സിനേഷനന്‍ കേന്ദ്രം എന്നിവ തെരഞ്ഞെടുക്കാന്‍ അവസരം ഉണ്ട്. ഇതിലൂടെ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും പരമാവധി വേഗത്തില്‍ വാക്സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.റിയാദ് ഇന്റെർനാഷണല്‍ കണ്‍വെന്‍ഷന്‍ ആന്റ്‌ എക്സിബിഷന്‍ സെന്റെറിലെ വാക്സിനേഷന്‍ സെന്റെറാണ് 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കാന്‍ തീരുമാനിച്ചത്.

ഇതുവരെ 26 ലക്ഷം ഡോസുകളാണ് വിതരണം ചെയ്തത്. പ്രതിരോധ കുത്തിവയ്പ്പുകള്‍ ദിവസവും 1.25 ലക്ഷം ഡോസായി വര്‍ധിപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 13 പ്രവിശ്യകളിലായി 500 ലധികം വാക്സിനേഷനന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിന്‍ വിതരണം ചെയ്യുന്നത്.

Top