ജിദ്ദയില്‍ ഇന്ന് മൂന്ന് മണി മുതല്‍ കര്‍ഫ്യൂ ,പ്രവേശനത്തിനും വിലക്ക്

റിയാദ്: കൊറോണ വൈറസ് വ്യാപനം മൂലം സൗദിയിലെ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ സമയം ദീര്‍ഘിപ്പിച്ച നടപടി ജിദ്ദ ഗവര്‍ണറേറ്റിനും ബാധകമാക്കി.

റിയാദ്, മക്ക, മദീന എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ സമയം നീട്ടിയത്. ഇന്ന് മൂന്ന് മണി മുതല്‍ ജിദ്ദയില്‍ കര്‍ഫ്യൂ ആരംഭിക്കും. ആ സമയം മുതല്‍ നഗരത്തിലേക്ക് ആര്‍ക്കും പ്രവേശനമോ പുറത്ത് പോകാനോ അനുവാദമില്ല. നിലവില്‍ വൈകുന്നേരം 7 മുതല്‍ രാവിലെ ആറു മണി വരെയുള്ള കര്‍ഫ്യൂ ആണ് ജിദ്ദയിലും നീട്ടിയത്. ഇതോടെ വൈകിട്ട് മൂന്ന് മുതല്‍ തൊട്ടടുത്ത ദിവസം രാവിലെ ആറ് വരെ പുറത്തിറങ്ങാനും പാടില്ല.

Top