ജിദ്ദയില്‍ ആദ്യ മള്‍ട്ടി പ്ലക്‌സ് തിയേറ്ററുമായി വോക്‌സ് സിനിമാസ്

റിയാദ്: ജിദ്ദയിലെ തങ്ങളുടെ ആദ്യ മള്‍ട്ടിപ്ലക്‌സ് ഡിസംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങുമെന്ന് വോക്‌സ് സിനിമാസ് പ്രഖ്യാപിച്ചു. സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലെല്ലാം വിനോദ ബിസിനസ്സ് രംഗത്ത് സജീവ സാന്നിധ്യമാകാനുള്ള തയ്യാറെടുപ്പിലാണ് വോക്‌സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ സൗദിയില്‍ 600 സ്‌ക്രീനുകള്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള നീക്കത്തിലാണ് വോക്‌സ് സിനിമാസ്.

2 ബില്യണ്‍ സൗദി റിയാലിന്റെ നിക്ഷേപമാണ് വോക്‌സ് സിനിമാസ് നടത്തുന്നത്. ജിദ്ദയിലെ റെഡ് സീ മാളിലായിരിക്കും പുതിയ മള്‍ട്ടിപ്ലക്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. രാജ്യത്തെ ജനകീയ ഷോപ്പിംഗ് ഡെസ്റ്റിനേഷനുകളിലൊന്നാണിത്. 145,000 സ്‌ക്വയര്‍ മീറ്റര്‍ വലുപ്പമുള്ള മാളിലെ സന്ദര്‍ശകരുടെ എണ്ണം 2018 അവസാനമാകുമ്പോള്‍ 18.5 ദശലക്ഷം ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മള്‍ട്ടിപ്ലക്‌സില്‍ 12 സ്‌ക്രീനുകളാണ് ഉണ്ടാകുകയെന്ന് വോക്‌സ് അറിയിച്ചു.

Top