റിയാദ്: കൊറോണ വൈറസ് വ്യാപിക്കുന്ന ഭീതിയിലാണ് രാജ്യം മുഴുവന്‍. ഈ സാഹചര്യത്തില്‍ റിയാദ് നഗരസഭ ചൊവ്വാഴ്ച മുതല്‍ സാനിറ്റൈസറുകള്‍ സൗജന്യമായി വിതരണം ചെയ്തു തുടങ്ങിയിരിക്കുകയാണിപ്പോള്‍.
ട്രാഫിക് സിഗ്നലുകളിലും പള്ളികളിലുമാണ് വിതരണം ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്.
നഗരസഭ നിര്‍മിച്ച ജെല്ലുകള്‍ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരമുള്ള ഗുണമേന്മയുള്ള ഉല്പന്നമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നഗരസഭ വിവിധ നടപടികള്‍ സ്വീകരിച്ച് വരികയാണ്.