റിയാദ്: കൊറോണ വൈറസ് ആഗോളവ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 118 ആയി. ഞായറാഴ്ച രാത്രി വൈകിട്ട് 15 പേര്‍ക്ക് കൂടി പുതിയതായി സ്ഥിരീകരിച്ചതോടെയാണ് എണ്ണം ഉയര്‍ന്നത്.
പുതുതായി സ്ഥിരീകരിച്ച രോഗികളില്‍ 12 പേര്‍ സൗദി പൗരന്മാരാണ്. അതില്‍ ഏഴുപേര്‍ കിഴക്കന്‍ പ്രവിശ്യയിലെ ഖത്വീഫിലും രണ്ട് പേര്‍ ദഹ്‌റാനിലും ഒരാള്‍ ദമ്മാമിലും രണ്ടുപേര്‍ ജിദ്ദയിലുമാണ്. ഈജിപ്തില്‍ നിന്ന് വന്ന സൗദി പൗരനാണ് ദമ്മാമില്‍ പരിശോധന ഫലം പോസിറ്റീവായത്.
അതേസമയം, അല്‍ഖോബാറിലെ ആദ്യ കൊറോണ ബാധിതന്‍ സ്‌പെയിന്‍ പൗരനാണ്. റിയാദില്‍ ഓരോ ഫിലിപ്പൈന്‍കാരനും ഇന്തോനേഷ്യക്കാരനും പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.ആകെ രോഗം ബാധിച്ചതില്‍ രണ്ടുപേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു.