റിയാദ്: കൊറോണ വൈറസിനെ തുടര്‍ന്ന് സൗദിയില്‍ നിന്ന് ഇറാനിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്ക് ലംഘിക്കുന്നവരെ സൗദിയിലേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
കൊറോണയ്‌ക്കെതിരായ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇറാന്‍ യാത്രക്ക് വിലക്കേര്‍പ്പെടുത്തിയത്. രോഗബാധയേറ്റാല്‍ സ്ഥിരീകരിക്കാനുള്ള പരമാവധി സമയപരിധി കഴിയാതെ നേരത്തെ ഇറാന്‍ സന്ദര്‍ശിച്ച മറ്റ് രാജ്യക്കാര്‍ സൗദിയില്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. ഇതുപ്രകാരം ഇറാന്‍ സന്ദര്‍ശിച്ചു പതിനാല് ദിവസം കഴിയാതെ മറ്റു രാജ്യക്കാരെ സൗദിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
വിലക്ക് ലംഘിച്ചു ഇറാന്‍ സന്ദര്‍ശിക്കുന്ന സൗദി പൗരന്മാര്‍ക്കെതിരെ പാസ്പോര്‍ട്ട് നിയമം അനുസരിച്ചും ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് നടപടി.