മലയാളത്തിന്റെ വില്ലൻ റിയാസ് ഖാൻ ഇനി സുന്ദരിയായി വെള്ളിത്തിരയില്‍

ലയാളം, തമിഴ് സിനിമലോകത്തെ സൂപ്പർ വില്ലനാണ് റിയാസ് ഖാന്‍.

ശ്രദ്ധേയമായൊരു വേഷവുമായി വീണ്ടും തിരികെ എത്തുകയാണ് റിയാസ് ഖാൻ.

വിളയാട് ആരംഭം എന്ന തമിഴ് ചിത്രത്തില്‍ സുന്ദരിയായ സ്ത്രീയായാണ് റിയാസ് എത്തുന്നത്.

ഇളം പച്ച നിറത്തിലുള്ള സാരി ഉടുത്ത് രുദ്രാക്ഷം അണിഞ്ഞാണ് ചിത്രത്തില്‍ റിയാസ് പ്രത്യക്ഷപ്പെടുന്നത്.

മമ്മൂട്ടി, ദിലീപ്, ജഗതി, ഇന്നസെന്റ്, ജയറാം കമല്‍ ഹസന്‍, വിക്രം, തുടങ്ങിയവരുടെയൊക്കെ പെണ്‍വേഷങ്ങളോടാണ് റിയാസ് മത്സരിക്കുന്നത്.

ഫേസ്ബുക്കിലൂടെ താരം തന്നെയാണ് തന്റെ പുതിയ ലുക്ക് പരസ്യമാക്കിയത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.

Top