ആര്‍ ജെ മാത്തുകുട്ടിയുടെ സിനിമയില്‍ ദുല്‍ഖര്‍ നായകന്‍; ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കും

ര്‍ ജെ മാത്തുകുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണില്‍ ആരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹാസ്യ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മാത്തുക്കുട്ടി തന്നെയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍.

നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ദുല്‍ഖറിന്റേതായി പുറത്തിറങ്ങിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ബി സി നൗഫലാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍ ബിബിന്‍ ജോര്‍ജ് ടീമാണ്.

Top