ബീഹാറില്‍ ആര്‍ജെഡി നേതാവ് വെടിയേറ്റ് മരിച്ചു ; സ്ഥലത്ത് നിതീഷ് കുമാറിനെതിരെ പ്രക്ഷോഭം

murder

പാറ്റ്‌ന: ബീഹാറില്‍ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാവ് വെടിയേറ്റ് മരിച്ചു.

സമസ്തിപുര്‍ ജില്ലയിലെ ആര്‍ജെഡി നേതാവ് ഹരീറാം യാദവ് (50) ആണ് കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രഭാത സവാരിക്കിടെയാണ് ഹരീറാമിന് വെടിയേറ്റത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോയിന്റ് ബ്ലാങ്കില്‍ നിന്നാണ് അക്രമികള്‍ വെടിവച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാല്‍, അക്രമികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

സംഭവത്തിന് പുറകെ പ്രദേശവാസികളും ആര്‍ജെഡി പ്രവര്‍ത്തകരും ഹസന്‍പുര്‍ബിതാന്‍ റോഡ് ഉപരോധിച്ചു.

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്.

ബീഹാറിലെ മഹാസഖ്യം തകര്‍ന്നതിന് ശേഷം സംസ്ഥാനത്ത് കൊല്ലപ്പെടുന്ന നാലാമത്തെ ആര്‍ജെഡി നേതാവാണ് ഹരിറാം.

ആര്‍ജെഡി നേതൃത്വവും കൊലപാതകത്തെ അപലപിച്ചു.

Top