മോദി സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷത്തെ തകര്‍ക്കുന്ന ഏകാധിപതി: തേജസ്വി

thejaswy yadhav

പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി സിബിഐയെ ഉപയോഗിച്ചു പ്രതിപക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഏകാധിപതിയാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രധാനമന്ത്രി നടത്തിയ രാഷ്ട്രീയ പ്രതികാര നടപടിയുടെ ഇരയാണ് പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്് കുമാറും ചേര്‍ന്ന് രാഷ്ട്രീയ വൈരം തീര്‍ക്കുന്നതിനു വേണ്ടി എന്റെ പിതാവിനെ അഴിമതിക്കേസില്‍ കുടുക്കുകയായിരുന്നു. മോദിയുടെയും നിതീഷിന്റെയും നിര്‍ദേശങ്ങളെ തുടര്‍ന്നാണ് സിബിഐ ഞങ്ങളുടെ കുടുംബത്തിനെതിരേ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്- നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി പറഞ്ഞു.രാജ്യത്തെ ജനങ്ങള്‍ക്കു സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളിലെ വിശ്വാസം നഷ്ടപ്പെട്ടെന്നും മോദി സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ നശിപ്പിക്കുകയാണെന്നും തേജസ്വി ആരോപിക്കുന്നു.

Top