കൊച്ചി: കൊച്ചിയില്‍ നാവികസേനാ ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്നു സിബിഐ മൂന്നുകോടി രൂപ കണ്ടെടുത്തു. മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് (എംഇഎസ്) ചീഫ് എന്‍ജിനീയറായ ആര്‍.കെ.ഗര്‍ഗിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണു പണം കണ്ടെത്തിയത്.
ഗര്ഗിനെതിരെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഡല്‍ഹിയിലെയും കൊച്ചിയിലെയും വീടുകളില്‍ പരിശോധന നടത്തിയത്.
സൈന്യത്തിനും നാവികസേനയ്ക്കും ഉള്‍പ്പെടെ സാങ്കേതിക സൗകര്യവും കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതും മിലിട്ടറി എന്‍ജിനീയറിങ് സര്‍വീസസ് വിഭാഗത്തിന്റെ കീഴിലാണ്. ഇതില്‍ വന്‍തോതില്‍ അഴിമതി നടത്തിയെന്ന ആരോപണം ഗര്‍ഗിനെതിരെ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആരംഭിച്ചതും പണം പിടിച്ചെടുത്തതും.