ചെന്നൈ: ആര്‍.കെ നഗര്‍ വരണാധികാരി കെ. വേലുസാമിയെ തിരഞ്ഞെടുപ്പ് കമീഷന്‍ സ്ഥലം മാറ്റി.
തമിഴ്‌നാട് വനിതാ വികസന കോര്‍പ്പറേഷന്‍ എം.ഡി പ്രവീണ്‍ പി. നായര്‍ക്കാണ് പകരം ചുമതല.
മുഖ്യ തിരഞ്ഞെടുപ്പ് കമീഷണര്‍ രാജേഷ് ലഖോനിയുടെ ശിപാര്‍ശ പ്രകാരമാണ് പുതിയ ചുമതല നല്‍കിയത്.
നടന്‍ വിശാലിന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഡി.എം.കെ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ കക്ഷികള്‍ വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു.
വരണാധികാരിക്ക് മുമ്പാകെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ പിന്നീട് മാറ്റം വരുത്തപ്പെട്ടതായി ജയലളിതയുടെ ബന്ധു ദീപ ജയകുമാറും ആരോപിച്ചിരുന്നു. തുടര്‍ന്നാണ് സ്ഥലം മാറ്റമുണ്ടായത്.