വടകര: കോഴിക്കോട് വടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയും കൊല്ലപ്പെട്ട ടി.പി.ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ.രമയെ കൈയേറ്റം ചെയ്യാന്‍ ശ്രമം.
വടകരയില്‍ വീടുകള്‍ തോറും കയറിയുള്ള തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആയിരുന്നു അജ്ഞാതരായ ചിലര്‍ രമയേയും സംഘത്തേയും തടഞ്ഞത്. ഇവര്‍ രമയ്‌ക്കൊപ്പം ഉണ്ടായിരുന്നവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രമയെ കൈയേറ്റം ചെയ്യാന്‍ അക്രമികള്‍ മുതിര്‍ന്നത്. രമ പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പൊലീസിന് പരാതി നല്‍കുമെന്ന് അറിയിച്ചു.