ചെന്നൈ: റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാമക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ച് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി. ശ്രീരാമന്‍ രാജ്യത്തിന്റെ പ്രതീകം. ഭാരതത്തെ ഒന്നിപ്പിക്കുന്ന കണ്ണിയാണ് രാമന്‍. പ്രാണപ്രതിഷ്ഠ രാജ്യത്തിനാകെ ആത്മവിശ്വാസവും പുതിയ ഊര്‍ജവും നല്‍കി. തമിഴ്‌നാടുമായി ശ്രീരാമന് അഗാധമായ ബന്ധമുണ്ടെന്നും ആര്‍.എന്‍ രവി.
75-ാം റിപ്പബ്ലിക് ദിനത്തില്‍ ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍, മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാമന്‍ നമ്മുടെ ദേശീയ പ്രതീകവും പ്രചോദനവുമാണ്. അയോധ്യയിലെ ചരിത്രസംഭവം രാജ്യത്തെയാകെ ആവേശത്തിലാഴ്ത്തി. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യം നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍.