Road to be Repaired for Dipa Karmakar’s BMW

അഗര്‍ത്തല: ഒളിമ്പിക്‌സ് താരം ദീപ കര്‍മ്മാര്‍ക്കര്‍ക്ക് സമ്മാനമായി ലഭിച്ച ബി എം ഡബ്യുകാറിന്റെ യാത്രയ്ക്കായി ത്രിപുര സര്‍ക്കാര്‍ റോഡുകള്‍ നന്നാക്കുന്നു.

ഒളിമ്പിക്‌സില്‍ ജിംനാസ്റ്റിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് ഹൈദരാബാദ് ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷനാണ് ബി.എം.ഡബ്ല്യ കാര്‍ സമ്മാനമായി നല്‍കിയത്.

എന്നാല്‍, നിലവാരമുള്ള റോഡുകള്‍ തന്റെ നാട്ടില്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ദീപ കര്‍മാക്കര്‍ കാര്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ ദീപയുടെ വീടിനു സമീപമുള്ള എല്ലാ റോഡുകളും നന്നാക്കുവാനാണ് അഗര്‍ത്തല മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ തീരുമാനം.

സര്‍ക്കാര്‍ റോഡിന്റെ നിര്‍മ്മാണത്തിനായി 78 കോടി രുപയാണ് വകയിരുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സര്‍ക്കാര്‍ തീരുമാനത്തെ ദീപ സ്വാഗതം ചെയ്തു റോഡിന്റെ അവസ്ഥ മാത്രമല്ല, കാര്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ടുകൂടി കണക്കിലെടുത്താണ് മുന്‍പ് വാഹനം തിരികെനല്‍കാന്‍ തീരുമാനിച്ചതെന്ന് ദീപ വ്യക്തമാക്കി.

Top