തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടന്‍ തന്നെ നടത്തുമെന്ന് കൊച്ചി മേയര്‍

soumini

കൊച്ചി: തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഉടനെ തന്നെ നടത്തുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു.

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി അയച്ച നോട്ടീസ് കണക്കിലെടുത്താണ് മേയറുടെ നടപടി.

അറ്റകുറ്റപ്പണികള്‍ വൈകാന്‍ കാരണം മഴ മാറാത്തതാണെന്നും ജല അതോറിറ്റി പണികള്‍ പൂര്‍ത്തിയാക്കി റോഡുകള്‍ കോര്‍പ്പറേഷന് കൈമാറുന്നത് വൈകിപ്പിച്ചതും അറ്റകുറ്റപ്പണി വൈകാന്‍ ഇടയാക്കിയെന്നും മേയര്‍ വ്യക്തമാക്കി.

അതേസമയം, മഴ മാറാതെ റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും അറിയിച്ചിരുന്നു.

മഴ മാറുമ്പോള്‍ എല്ലാവര്‍ഷവും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്താറുണ്ടെന്നും ഇത്തവണ അറ്റകുറ്റപ്പണിക്കായി 700 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മഴ മാറിയാല്‍ തുക വിതരണം ചെയ്യും. അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. എന്നാല്‍, മഴയത്ത് തന്നെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന മനോഭാവം വെച്ചു പുലര്‍ത്തരുത്. കോതിയുടെ നിരീക്ഷണം അംഗീകരിക്കുന്നു. മഴയുള്ള സമയത്ത് റോഡ് പണി ചെയ്താല്‍ പിന്നീട് മോശമായാല്‍ അത് അഴിമതിയാകും, ജി സുധാകരന്‍ വ്യക്തമാക്കിയിരുന്നു.

Top