കണ്ണൂര്‍: തലശ്ശേരി ജില്ലാ കോടതി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന സബ് കോടതിയുടെ തൊണ്ടിമുതലുകളും റെക്കോഡുകളും സൂക്ഷിക്കുന്ന കെട്ടിടത്തില്‍ മോഷണ ശ്രമം.
മുറിയുടെ പൂട്ട് തകര്‍ത്ത നിലയിലും മുറിയുടെ വാതിലിന്റെ ഒരു പാളി തുരന്ന നിലയിലുമായിരുന്നു. മോഷണ ശ്രമം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയെങ്കിലും മുറിയില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.
കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുമെത്തി പരിശോധന നടത്തി. എസ്.ഐമാരായ കെ.കെ. ഹാഷിം, കെ.കെ. ജഗ്ദീപന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.