കോട്ടയം: ചങ്ങനാശേരിയില്‍ രണ്ട് ജ്വല്ലറികളില്‍ കവര്‍ച്ച. ചങ്ങനാശ്ശേരി നഗരത്തിലെ ചന്ത ഭാഗത്തെ ആലുക്കല്‍ ജ്വല്ലറിയിലും, ഐശ്വര്യ ജ്വല്ലറിയിലുമാണ് ഇന്നലെ രാത്രി മോഷണം നടന്നത്. ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന വെള്ളിയാണ് മോഷണം പോയത്.
ഇന്ന് രാവിലെ വ്യാപാരത്തിനായി കടകള്‍ തുറന്നപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ആലുക്കല്‍ ജ്വല്ലറിയില്‍ നിന്നും 85,000 രൂപ വില വരുന്ന വെള്ളിയും, ഐശ്വര്യ ജ്വല്ലറിയില്‍ നിന്ന് 12,000 രൂപ വരുന്ന വെള്ളിയും മോഷണം പോയി.
സമീപ കടയിലെ സിസിടിവി ക്യാമറയും മോഷ്ടാവ് കവര്‍ന്നുവെങ്കിലും മോഷ്ടാവിന്റെ ദൃശ്യം അടുത്തുള്ള മറ്റൊരു സ്ഥാപനത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കോട്ടയം പൊലീസ് മേധാവി ഡി ശില്‍പ സംഭവ സ്ഥലത്തെത്തി. ചങ്ങനാശ്ശേരി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.