കൊല്ലം തീവണ്ടികളില്‍ സ്ത്രീകളെ ആക്രമിച്ച് സ്വര്‍ണം കവരുന്ന ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമല്‍ റാത്തോഡാണ് കവര്‍ച്ച നടത്തുന്നതിനിടെ പിടിയിലായത്.
കൊല്ലം-ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. ട്രെയില്‍ കിളികൊല്ലൂരിലെത്തിയപ്പോഴാണ് കഴുത്തില്‍ കിടന്ന അഞ്ച് പവന്റെ മാല പറിച്ചെടുക്കാന്‍ ശ്രമിച്ചത്. തടയാന്‍ ശ്രമിച്ചപ്പതോടെ ഇയാള്‍ വീട്ടമ്മയെ ആക്രമിച്ചു.
ബഹളം കേട്ട് മറ്റ് യാത്രക്കാര്‍ എത്തിയപ്പോള്‍ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ റെയില്‍വേ പൊലീസില്‍ ഏല്‍പ്പിച്ചു.