മട്ടാഞ്ചേരി: ഫോര്‍ട്ടു കൊച്ചിയില്‍ ക്ഷേത്രം കുത്തിത്തുറന്ന ശേഷം ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച. കൊച്ചി അമരാവതി ശ്രീഹനുമാന്‍ കോവിലിലാണ് മോഷണം നടന്നത്. രാത്രി 12ന് ശേഷമായിരുന്നു കവര്‍ച്ച നടന്നത്. അതുവരെ ക്ഷേത്രത്തില്‍ ആളുകള്‍ ഉണ്ടായിരുന്നു.
എന്നാല്‍ പുലര്‍ച്ചെ 5.30 ഓടെയാണ് മോഷണ വിവരം പുറത്തറിയുന്നത്. വലിയ താഴുകളാണ് അതിവിദഗ്ധമായി തുറന്നിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ടു കൊച്ചി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഒന്നര മാസത്തെ ഭണ്ഡാരപ്പണമാണ് നഷ്ടമായിരിക്കുന്നത്. വിരലടയാള വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.