സിംബാബ്‌വെ: ഒടുക്കം സിംബാബ്‌വെയില്‍ മുഗാബെ യുഗത്തിന് തിരശ്ശീല വീണു.
മുപ്പത്തേഴുവര്‍ഷം രാജ്യംഭരിച്ച പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ സ്വമേധയാ രാജിവച്ചു.
പ്രസിഡന്റിനെ ഇംപീച്ച് ചെയ്യാന്‍ സിംബാബ്‌വെ പാര്‍ലമെന്റ് നടപടി തുടങ്ങിയതിനുപിന്നാലെയാണ് രാജി.
മുഗാബെ സ്വമേധയാ സ്ഥാനമൊഴിയുകയായിരുന്നുവെന്ന് പാര്‍ലമെന്റ് സ്പീക്കര്‍ ജേക്കബ് മുദെന്‍ഡ അറിയിച്ചു.
സൈന്യം അധികാരം പിടിച്ചതിനു പിന്നാലെ ഭാര്യയെ പ്രസിഡന്റാക്കാന്‍ മുഗാബെ നടത്തിയ ശ്രമം പാര്‍ട്ടിനേതൃത്വം തടഞ്ഞിരുന്നു.
തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷപദവിയും ഒഴിയേണ്ടിവന്നു. ഇതിനു പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടിക്ക് പാര്‍ലമെന്റ് തുടക്കമിട്ടത്.
1980 മുതല്‍ സിംബാബ്‌വെയുടെ പ്രസിഡന്റായിരുന്നു മുഗാബെ.