ന്യൂഡല്‍ഹി : എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ഭാര്യ പ്രിയങ്ക ഗാന്ധിക്ക് ആശംസയുമായി റോബര്‍ട്ട് വാദ്ര. ‘ജീവിതത്തിന്റെ ഏത് ഘട്ടത്തിലും ഞാന്‍ നിന്നോടൊപ്പമുണ്ട്. നിന്റെ മികച്ച പ്രകടനം കാഴ്ച വെക്കൂ…’ റോബര്‍ട്ട് വാദ്ര ഫേസ്ബുക്കില്‍ കുറിച്ചു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ടു വെയ്ക്കുന്ന ആവശ്യമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കാതെ പ്രിയങ്ക പലപ്പോഴും തെരഞ്ഞെടുപ്പ് വേദികളില്‍ പ്രചരണത്തിന് മാത്രമായാണ് എത്തിയിരുന്നത്.
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയ ഗാന്ധിക്ക് പകരം റായ്ബറേലിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രിയങ്ക ജനവിധി തേടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.