ന്യൂഡല്‍ഹി:കള്ളപ്പണകേസില്‍ റോബര്‍ട്ട് വാദ്ര ഡല്‍ഹിയിലെ എന്‍ഫോര്‍സ്‌മെന്‌റ് ഡയറക്ടേറ്റ് ആസ്ഥാനത്ത് ഹാജരായി.
വിദേശത്തെ അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് വാദ്രക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞയാഴ്ച ഡല്‍ഹി കോടതി വാദ്രക്ക് ഫെബ്രുവരി 16 വരെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യലിനായി എന്‍ഫോര്‍സ്‌മെന്‌റ് ഡയറക്ടേറ്റ് മുമ്പാകെ ഹാജരാവാനും നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തനിക്കെതിരെ രാഷ്ട്രീയപ്രേരിതമായാണ് കേസെടുത്തതെന്ന വാദമാണ് വാദ്ര ഉയര്‍ത്തിയത്.