പൂര്‍ണമായും കേരളത്തില്‍ നിര്‍മ്മിച്ച റോബോട്ട് ഉടന്‍ വിപണിയിലേയ്‌ക്കെത്തുന്നു.
കൊച്ചിയിലെ ഒരു സ്റ്റാര്‍ട്ടപ്പ് ആയ റോബോ ഇന്‍വെന്‍ഷന്‍സാണ് ഹിറോ എന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്തത്.
ബെംഗളൂരുവിലെ ഓട്ടോഡസ്‌ക് എക്‌സ്‌പോയിലാണ് ഹിറോയെ ആദ്യമായി അവതരിപ്പിച്ചത്.
റസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പുകയും ആശുപത്രികളിലും ഷോപ്പിംഗ് മാളുകളിലും മറ്റും നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ഹിറോയുടെ പ്രത്യേകതയും അത് തന്നെയാണ്.
മനുഷ്യനുമായി ആശയവിനിമയം നടത്തുന്ന റോബോര്‍ട്ടായ ഹിറോയെ ഹോട്ടലുകളിലും മറ്റും റൂം ബോയ് ആയും ഉപയോഗിക്കാന്‍ സാധിക്കും.
അടുത്ത മാസം ഹിറോയെ വിപണിയില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നത്.