അമേരിക്കന്‍ സൈനികത്താവളത്തിന് നേരെ വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം

ബാഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനികത്താവളത്തിന് നേരേ വീണ്ടും മിസൈലാക്രമണം. അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിരിക്കുന്ന ബലാദിലെ വ്യോമത്താവളത്തിന് നേരേയാണ് റോക്കറ്റാക്രമണമുണ്ടായത്. ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റതായി വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

വ്യോമത്താവളത്തിലെ റണ്‍വേയില്‍ നാല് മിസൈലുകള്‍ പതിച്ചെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍നിന്ന് ഏകദേശം 80 കിലോമീറ്റര്‍ അകലെയാണ് ബലാദ് വ്യോമത്താവളം സ്ഥിതിചെയ്യുന്നത്.

ഇറാനും അമേരിക്കയും തമ്മില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണു പുതിയ റോക്കറ്റാക്രമണം. ഇറാന്‍ ഗുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ യുഎസ് വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. സുലൈമാനിയുടെ വധത്തിന് പിന്നാലെ ബാഗ്ദാദിലെ യുഎസ് എംബസിക്ക് സമീപവും അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലെ യുഎസ് സൈനികത്താവളങ്ങള്‍ക്ക് നേരേയും ഇറാന്‍ വ്യോമാക്രമണം നടത്തിയിരുന്നു.

Top