മുംബൈ: കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ് ‘റോക്കി ഔര്‍ റാണി കീ പ്രേം കഹാനി’. രണ്‍വീര്‍ സിംഗ് ആലിയ ഭട്ട് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 3.21 മിനുട്ട് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ചിത്രത്തിന്റെ പ്ലോട്ട് സംബന്ധിച്ച് വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ടിപ്പിക്കല്‍ കരണ്‍ ജോഹര്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് വ്യക്തമാണ്.
വ്യത്യസ്തമായ കുടുംബ പാശ്ചത്തലത്തില്‍ നിന്നും വരുന്ന റോക്കിയും റാണിയും തമ്മില്‍ പ്രേമിക്കുകയും അവരുടെ കുടുംബങ്ങളെ തമ്മില്‍ മനസിലാക്കാന്‍ ഇരു കുടുംബത്തിലും മൂന്ന് മാസം വീതം അവര്‍ മാറി താമസിക്കുന്നതുമാണ് കഥ. അതേ സമയം ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയതിന് പിന്നാലെ വിവാദവും ഉടലെടുത്തിട്ടുണ്ട്.
രവീന്ദ്ര നാഥ ടാഗോറിന്റെ ചിത്രം മനസിലാകാതെ റോക്കിയായ രണ്‍വീര്‍ സിംഗ് മുത്തച്ഛ എന്ന് വിളിച്ച് തൊഴുന്നതാണ് വിവാദമായത്. ദേശീയ ഗാനം എഴുതിയ നൊബെല്‍ സമ്മാനം വിജയിച്ച ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണ് ഇതെന്നാണ് വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ കരണ്‍ ജോഹറിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറക്കാര്‍ ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ബോളിവുഡ് എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവരും മനസില്‍ കാണുന്ന മ്യൂസിക്ക് ലൌ ഡ്രാമയായിരിക്കും ചിത്രം എന്ന് നേരത്തെ കരണ്‍ അറിയിച്ചിരുന്നു. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയ ബോളിവുഡിലെ ഇതിഹാസങ്ങള്‍ ചിത്രത്തിലെ സഹതാരങ്ങളായി എത്തുന്നുണ്ട്. ജൂലൈ 28നാണ് ചിത്രം റിലീസാകുന്നത്.