കൊളംബിയന്‍ സൂപ്പര്‍ താരം ഹാമസ് റോഡ്രിഗസ് പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കും. സെനഗലുമായുള്ള ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന്റെ ആദ്യ പകുതിയില്‍ പരിക്കേറ്റ് ഹാമസ് റോഡ്രിഗസ് കളം വിട്ടിരുന്നു. താരത്തിന്റെ പരുക്കില്‍ സ്‌കാനിംഗ് നടത്തിയതിന് ശേഷം പരുക്ക് ഗുരുതരമല്ല എന്ന് കൊളംബിയ അറിയിച്ചു.
ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് തന്നെ കാലിനേറ്റ പരിക്ക് ഹാമസിനെ വലക്കുന്നുണ്ടായിരുന്നു. ഇടത് കാലിനേറ്റ പരുക്ക് കാരണം ആദ്യ മത്സരത്തില്‍ ജപ്പാനെതിരെ ആദ്യ പകുതിയില്‍ റോഡ്രിഗസ് ഇറങ്ങിയിരുന്നില്ല. ഇംഗ്ലണ്ടിനെതിരെ ആദ്യ ഇലവനില്‍ ഉണ്ടായില്ലായെങ്കിലും ഹാമസ് കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.