വിമ്പിള്‍ഡണ്‍ ടൂര്‍ണമെന്റ് ; മൂന്നാം റൗണ്ടിലേക്ക് കുതിച്ച് റോജര്‍ ഫെഡറര്‍

വിമ്പിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടിലേക്ക് കടന്ന് റോജര്‍ ഫെഡറര്‍. സ്ലൊവാക്യയുടെ ലുകാസ് ലാക്കോയെ പരാജയപ്പെടുത്തിയാണ് റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടിലേക്ക് കുതിച്ചത്. സ്‌കോര്‍ 6-4,6-4,6-1. ഫെഡററെ കൂടാതെ വീനസ് വില്യംസ്, അമേരിക്കയുടെ മാഡിസന്‍ കീസ് എന്നിവരും മൂന്നാം റൗണ്ടിലേക്ക് പ്രവേശിച്ചിട്ടുണ്ട്.

റുമേനിയയുടെ അലക്‌സാന്ദ്ര ഡല്‍ഗേരുവിനെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയതിനുശേഷമാണു വീനസ് വില്യംസ് ജയിച്ചത് സ്‌കോര്‍ 4-6,6-0,6-1.

എല്ലാ വർഷവും ജൂൺ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. ടൂർണമെന്റ് തുടങ്ങി രണ്ടാമത്തെ ഞായറാഴ്ച നടക്കുന്ന പുരുഷവിഭാഗം സിംഗിൾസ് ഫൈനലോടെ ആ വർഷത്തെ വിംബിൾഡൺ അവസാനിക്കുന്നു. എല്ലാ വർഷവും 5 പ്രധാന ഇനങ്ങളിലും 4 ജൂനിയർ ഇനങ്ങളിലും 4 ക്ഷണിക്കപ്പെട്ടവർക്കുള്ള ഇനങ്ങളിലും മത്സരം നടക്കുന്നു.

ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ ആസ്ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ എന്നിവയ്ക്കുശേഷമാണ് വിംബിൾഡൺ നടക്കുക. അതിനുശേഷം അവസാന ഗ്രാന്റ്സ്ലാം ടൂർണമെന്റായ യു.എസ്. ഓപ്പൺ നടക്കും.

Top