മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ രോഹന്‍ ബൊപ്പണ്ണ-മാത്യു എബ്‌ഡെന്‍ സഖ്യം ഫൈനലില്‍. ഷാങ് ഷിസെന്‍-ടോമസ് മച്ചാക്ക് സഖ്യത്തെ പരാജയപ്പെടുത്തിയാണ് ബൊപ്പണ്ണ-എബ്‌ഡെന്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ബൊപ്പണ്ണ സംഘത്തിന്റെ വിജയം. സ്‌കോര്‍ 6-3, 3-6, 7-6(10-7).
മുമ്പ് 2013ല്‍ പാകിസ്താന്‍ താരം ഐസാം ഉള്‍ ഹഖ് ഖുറേഷിക്കൊപ്പവും രോഹന്‍ ബൊപ്പണ്ണ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ എത്തിയിട്ടുണ്ട്. യുഎസ് ഓപ്പണിന്റെ ഫൈനലില്‍ അന്ന് ഇന്ത്യ പാക് സഖ്യം പരാജയപ്പെട്ടു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ വിജയിച്ചാല്‍ ഗ്രാന്‍ഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ മാറും.
ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഓസ്‌ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനൊപ്പം രണ്ടാം തവണയാണ് ബൊപ്പണ്ണ ഗ്രാന്‍ഡ്സ്ലാം ഫൈനലില്‍ പ്രവേശിക്കുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ എബ്ഡനൊപ്പം ബൊപ്പണ്ണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെട്ടു.